തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത് ഈ മാസത്തെ മറ്റൊരു ഉയര്‍ന്ന നിരക്കിലേക്കാണ്. 1,16,800 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില. അതായത് ഇന്നലെ 115400 രൂപ ആയിരുന്ന സ്വർണത്തിനാണ് ഇന്ന് 1400 രൂപ കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 175 രൂപ ഉയർന്ന് 14,600 രൂപയിലേക്കും വിലയെത്തി.അതേസമയം, വെള്ളിവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 269.90 ഉം ഒരു കിലോയ്ക്ക് 100 രൂപ കുറഞ്ഞ് 2,69,900 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്
