പീരുമേട് :പീരുമേട് പഞ്ചായത്തിന്റെ 2026- 27 വർഷത്തെ കരട് പദ്ധതി രേഖ അവതരിപ്പിക്കുന്നതിനായി വികസന സമിതി ചേർന്നു .പീരുമേട് എസ്. എം .എസ് ക്ലബ് ഹാളിൽ ചേർന്ന യോഗത്തിൽ പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് രാജൻ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ശാന്തി രമേഷ് ഉദ്ഘാടനം ചെയ്തു. പതിനാലാം പഞ്ചവത്സര പദ്ധതി 2002 – 27 ൽ പെടുത്തി 2026- 27 വർഷത്തെ കരടാണ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരി സെൽവി അവതരിപ്പിച്ചത്. തുടർന്ന് 14 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച ചെയ്യുകയും അതിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മണി മേഖല, ബ്ലോക്ക് പഞ്ചായത്തംഗം ജീവാമോൾ, സെക്രട്ടറി എ .എം രാജ കൂടാതെ 16 വാർഡുകളിലെയും അംഗങ്ങളും നിർവഹണ ഉദ്യോഗസ്ഥരും വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സംബന്ധിച്ചു.
Related Posts
ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരളയുടെ സംസ്ഥാന സ്പെഷ്യൽ ജനറൽ ബോഡി യോഗം തിരുവനന്തപുരം പേട്ട യംഗ്സ്റ്റേഴ്സ് ക്ലബ് ഹാളിൽ നടന്നു. സംഘടനയുടെ വെബ്സൈറ്റ്, പരസ്പര സഹായ…
വി എം വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല എന്ന് ഹൈക്കോടതി
കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ വി എം വിനുവിന് കഴിയില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെതിരെ വി എം വിനു നൽകിയ ഹർജി ഹൈക്കോടതി തള്ളി. സെലിബ്രറ്റി…
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്ത്യം. 80…
