സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് ഖജനാവ് കാലിയാക്കും’; സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ്

Breaking National

ന്യൂഡൽഹി: സൗജന്യങ്ങൾ നൽകുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ.
ഇത്തരം നടപടി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തിലാണ് മുന്നറിയിപ്പ്.
അനിയന്ത്രിതമായ ചെലവും വർധിച്ച കടമെടുപ്പും കാരണം ശ്രീലങ്കയും പാകിസ്ഥാനും സാമ്പത്തിക തകർച്ച നേരിട്ടതായി ധനമന്ത്രാലയം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള സാമൂഹ്യക്ഷേമ മേഖലയിൽ സൗജന്യങ്ങൾ നൽകാം. എന്നാൽ സൗജന്യമായി വെള്ളവും വൈദ്യുതിയും നൽകിയാൽ ഖജനാവ് കാലിയാകും. മാത്രമല്ല അനാവശ്യ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ധനമന്ത്രാലയം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *