എറണാകുളം: പ്രവാസി പെൻഷൻ ഗുണഭോക്താകളുടെ കേരളത്തിലെ ഏക സംഘടനയായ പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റെ പുതിയ സംസ്ഥാന ഭരണ സമിതിയെ തെരഞ്ഞെടുത്ത്.എറണാകുളം ഡർബാർ ഹാൾ റോഡിൽ ഭാരത് ടൂറിസ്റ്റ് ഹോം ഹാളിൽ ഫെബ്രുവരി 14 ശനിയാഴ്ച വൈകിട്ട്സംഘടനയുടെ സ്ഥാപകനും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ സെൻട്രൽ കമ്മിറ്റി ചെയർമാനമായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രവർത്തക കൺവെൻഷൻ കൊച്ചി നഗരസഭ മരാമത്ത് സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാർ ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്ത്. കേരളത്തിൽ സമകാലീന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം മടങ്ങി യെത്തിയ പ്രവാസികളുടെ പുനരധിവാസ പദ്ധതിയാണെന്നും സർക്കാരിന്റെപ്രഖ്യാപിത നയങ്ങളൊന്നും പ്രവാസികളുടെ ക്ഷേമത്തിന് കാതലായ പരിരക്ഷ നൽകുന്നതല്ലെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഷ്റഫ് പ്രസ്താവിച്ചു. പ്രവാസികൾ സംഘടിച്ചു തുടങ്ങിയപ്പോൾ അവരവരുടെ രാഷ്ട്രീയ പാർട്ടികളുടെ കീഴിൽ പ്രവാസി സംഘടനകൾക്ക് രൂപം നൽകി പ്രവാസികളെ വോട്ടറന്മാരാക്കാനും പാർട്ടി അനുചരന്മാരാക്കാനും ശ്രമിച്ച നടപടികൾ ഇന്നു പാഴ്മരങ്ങളായി മാറി. അവരുടെ സ്വന്തമായ ഒരു പ്രവാസിക്കു പോലും ഒരു പ്രയോചനവും ഉണ്ടായില്ലെന്നും നിരാശരായ പ്രവാസികൾ പടിയിറങ്ങി വർഷങ്ങളായി തങ്ങളുടെ കൂടെയാണെന്നു അദ്ധ്യക്ഷ പ്രസംഗത്തിൽ ഡോ.എസ്. അഹമ്മദ് വ്യക്തമാക്കി.
പ്രവാസി പെൻഷൻഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്ത്
