ഫാർമസികൾക്ക് ഡ്രഗ് ലൈസൻസില്ല; തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം ഉള്ള റജിസ്ട്രേഷനായി നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ പുറത്തുവന്നത്.ഫാർമസികൾക്ക് ഡ്രഗ് ലൈസൻസില്ല എന്നാണ് കണ്ടെത്തല്‍.വാക്സീൻ ഉൾപ്പെടെ സൂക്ഷിക്കുന്ന ഫാർമസികൾക്ക് താപനില നിയന്ത്രണത്തിന് സംവിധാനമില്ല. റേഡിയോഗ്രഫി യൂണിറ്റിന്‍റെ ലൈസൻസ് മൂന്നു മാസം മുമ്പ് കാലഹരണപ്പെട്ടു. നർകോട്ടിക് മരുന്നുകൾ സൂക്ഷിക്കാൻ ലൈസൻസില്ല. ഉപകരണങ്ങൾ അണുബാധ മുക്തമാക്കാനുള്ള സംവിധാനം കാര്യക്ഷമമല്ല എന്നും കണ്ടെത്തുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *