പുതുവർഷ ദിനത്തിൽ മുംബൈയിൽ ആക്രമണമുണ്ടാവുമെന്ന് ഭീഷണി. മുംബൈ പൊലിസ് കൺട്രോൾ റൂമിൽ ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിളിച്ച അജ്ഞാതൻ സംഭാഷണം പൂർത്തിയാക്കാതെ ഫോൺ കട്ട് ചെയ്തു. പിന്നാലെ പൊലീസ് വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. തന്ത്ര പ്രധാനമായ സ്ഥലങ്ങൾ, മാർക്കറ്റുകൾ അടക്കം പരിശോധിച്ചു. വാഹന പരിശോധനയും കർശനമാക്കി.