മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത് ഇടതുപക്ഷത്തിന്റെ ശൈലി അല്ല, കേസെടുത്ത നടപടി പരിശോധിക്കും’; മന്ത്രി കെ.രാജൻ

Breaking Kerala

തിരുവനന്തപുരം: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത നടപടി പരിശോധിക്കുമെന്ന് മന്ത്രി കെ രാജന്‍. മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് ഇടതുപക്ഷത്തിന്റെ ശൈലി അല്ല.
ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരം നടപടിയെടുക്കുന്നതെന്നും പിന്നില്‍ സര്‍ക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. വിനീതയ്‌ക്കെതിരെയുള്ള കേസ് കൂടുതല്‍ പരിശോധിച്ച് പ്രതികരിക്കാമെന്നും മന്ത്രി പ്രതികരിച്ചു.
ഇതിനിടെ കേരളത്തില്‍ പ്രതിപക്ഷം അക്രമത്തിന് ലക്ഷ്യം വയ്ക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഡിജിപി ഓഫിസ് മാര്‍ച്ച് ഇതിന്റെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു. അക്രമം ഉണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് തന്നെ ഫേസ്ബുക്കിലൂടെ പറയുന്നുവെന്നും നവകേരള സദസ് ഉദ്ദേശിച്ച ലക്ഷ്യം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സിന് ഇന്ന് സമാപനം. വൈകിട്ട് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സമാപന പരിപാടികള്‍. നവ കേരള സദസിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നീക്കമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഇന്ന് ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
നവ കേരള സദസ്സിനെതിരെ യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും ഇന്ന് നടക്കും. പ്രതിഷേധവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് തലസ്ഥാന ജില്ലയില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *