ദുബായ്: ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി 16, 17, 18 എന്നി മൂന്ന് ദിവസങ്ങളിലായി ദുബായ് ക്രൗൻ പ്ളാസ ഹോട്ടലിൽ വെച്ച് നടന്ന അഞ്ചാമത് ഗ്ലോബൽ കൺവെൻഷനിൽ വെച്ചാണ് 2026 – 2027 കാലഘട്ടത്തിലേക്കുള്ള ഗ്ലോബൽ ക്യാബിനറ്റ് അംഗങ്ങളുടെ പ്രഖ്യാപനവും സത്യപ്രതിജ്ഞയും നടന്നത്. തുടർച്ചയായി രണ്ടാം തവണയാണ് ഡോ. ജെ.രത്നകുമാർ ഗ്ലോബൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെടുന്നത്.ഡോ. ആനി ലിബു (ഗ്ലോബൽ പ്രസിഡന്റ്), സുനിൽ എസ്.എസ് (ഗ്ലോബൽ കോർഡിനേറ്റർ), ആനന്ദ് ഹരി (ഗ്ലോബൽ സെക്രട്ടറി), വി.എം സിദ്ദിഖ് ( ഗ്ലോബൽ ട്രഷറർ ), മേരി റോസ്ലെറ്റ് ഫിലിപ്, റിജാസ് ഇബ്രാഹിം, ഏലിയാസ് ഐസക്, ഉല്ലാസ് ചെറിയാൻ, ജെയ്സൺ കാലിയാനിൽ, ലിജോ ജോസഫ് എന്നിവർ (വൈസ് പ്രസിഡന്റുമാർ), സിന്ധു സജീവ്, ഷിജോ തയ്യിൽ (ജോയിന്റ് സെക്രട്ടറിമാർ) ബബിൻ ബാബു (ജോയിന്റ് ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഇതേ കാലയളവിലേക്കുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഡോ. പ്രിൻസ് പള്ളിക്കുന്നേൽ (ഫൗണ്ടർ ചെയർമൻ ഓസ്ട്രിയ), ഡോ. ജെ രത്നകുമാർ (ഗ്ലോബൽ ചെയർമാൻ, ഒമാൻ), പൗലോസ് തേപ്പാല (ഖത്തർ), ഹരീഷ് നായർ (ബെനിൻ), നിസാർ ഏടത്തുമ്മീത്തൽ (ഹെയ്തി), ടോം ജേക്കബ് (കുവൈറ്റ്), ശിഹാബ് കൊട്ടുകാട് (സൗദി അറേബ്യ) എന്നിവരാണ് പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾ.
ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
