പൂവച്ചൽ ഖാദർ സാഹിത്യ പുരസ്കാരം കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന്

പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം തിരുവനന്തപുരം മ്യൂസിയം ഹാളിൽ സംഘടിപ്പിച്ച എഴുത്ത്കാരുടെ സംസ്ഥാന തലസൗഹൃദസംഗമമായ ” എഴുത്ത്കൂട്ടം” എന്ന പരിപാടിയിൽ വച്ച് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന് സാഹിത്യ പുരസ്കാരം ലഭിച്ചു. ഐ ബി സതീഷ് എം എൽ എ യിൽ നിന്നും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജുവും കരിയർ മാസ്റ്റർ പി സമീർ സിദ്ദീഖിയും ചേർന്ന് വാങ്ങി.സൗത്ത് സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെയും കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെയും നേതൃത്വത്തിൽ നടത്തിയ വിവിധ മാതൃക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ പുരസ്കാരത്തിന് അർഹരായത്. ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലും ജീവോദയ പബ്ലിക് സ്കൂളിലുമുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഓപ്പൺ ലൈബ്രറി സ്ഥാപിച്ചു. സ്കൂളിലെ വിഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളെയും അധ്യാപകരെയും ഉൾപ്പെടുത്തിക്കൊണ്ട് “കൈയ്യൊപ്പ് ” എന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക തയ്യാറാക്കുകയും ഹോസ്ദുർഗ് ബി പി സി സനിൽ കുമാർ വെള്ളാര പ്രകാശനവും ചെയ്തിരുന്നു.. സ്കൂൾ വെക്കേഷൻ കാലത്ത് സ്കൂൾ പരിസരത്തെ വീടുകളിൽ വായന പ്രോത്സാഹിപ്പിക്കുവാനായി ലൈബ്രറി പുസ്തകങ്ങൾ വീടുകളിൽ എത്തിച്ച് നൽകിയിരുന്നു. എൻ എസ് എസ് ക്യാമ്പിലെ വിശേഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു മണിക്കൂറിൽ തയ്യാറാക്കിയ എക്സ്പ്രസ് മാഗസിൻ, ജന്മദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് മധുരപലഹാരങ്ങൾക്ക് പകരം പുസ്തകം നല്കുന്ന “ജന്മദിന പുസ്തക ” പദ്ധതി തുടങ്ങിയ വേറിട്ട പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് പ്രിൻസിപ്പാൾ പി എസ് അരുൺ പറഞ്ഞു.മികച്ച കരിയർ മാസ്റ്ററായ സമീർ സിദ്ദീഖിയ്ക്കും മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസറായ ആർ മഞ്ജുവിനും ജില്ലാ പഞ്ചായത്തംഗം പ്രദീപ് നാരായണൻ പ്രത്യേക സ്നേഹാദരവും നൽകി. സംസ്ഥാനത്തെ എഴുത്തുകാരുടെ സൗഹൃദ സംഗമമായ “എഴുത്ത്കൂട്ടം” ഒരുമിച്ച് കൂടിയപ്പോൾ സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുകയും കഥയും,കവിതയും, പാട്ടും, കളിയും, ചർച്ചകളും, പരിചയപ്പെടലുകളുമായി സൗഹൃദവലയം ഊട്ടിയുറപ്പിക്കലിൻ്റെ ഒരുദിനമായി മാറിയെന്ന് പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം പ്രസിഡൻ്റ് സുധീർ പൂവച്ചൽ പറഞ്ഞു.സൗഹൃദമാണ് മനുഷ്യബന്ധത്തിലെ ഭൂമിയും ആകാശവുമെന്ന് മുഖ്യാതിഥിയായിരുന്ന നിയമസഭ സെക്രട്ടറി ഡോ കൃഷ്ണകുമാർ പറഞ്ഞു.ഫോട്ടോ ക്യാപ്ഷൻപൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം മ്യൂസിയം ഹാളിൽ സംഘടിപ്പിച്ച എഴുത്ത്കാരുടെ സംസ്ഥാന തലസൗഹൃദസംഗമമായ ” എഴുത്ത്കൂട്ടം” എന്ന പരിപാടിയിൽ വച്ച് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന് ലഭിച്ച സാഹിത്യ പുരസ്കാരം എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജുവും കരിയർ മാസ്റ്റർ പി സമീർ സിദ്ദീഖിയും ചേർന്ന് ഐ ബി സതീഷ് എം എൽ എ യിൽ നിന്നും ഏറ്റുവാങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *