സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് നടൻ വരുണ്‍ ധവാന് പരിക്കേറ്റു

Cinema

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം വരുണ്‍ ധവാന് പരിക്ക്. ‘വിഡി 18’ എന്ന് താത്കാലിക പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.സംവിധായകൻ അറ്റ്ലീ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വിഡി 18’.നീരുവെച്ച കാലിന്റെ ചിത്രം താരം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുമ്ബ് കമ്ബിയില്‍ കാലിടിച്ചാണ് പരിക്കുപറ്റിയതെന്ന് താരം വ്യക്തമാക്കി. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ ഇതിന് മുൻപും വരുണ്‍ ധവാന് പരിക്കേറ്റിരുന്നു. 2024-ല്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം കലീസ് ആണ് സംവിധാനം ചെയ്യുന്നത്. ഒരു മാസ്സ് ആക്ഷൻ എന്റര്‍ടെയിനറായിരിക്കും ‘വിഡി 18’.

Leave a Reply

Your email address will not be published. Required fields are marked *