കൊച്ചി: “ഡിസംബര്‍ ഓർക്കാൻ ” പ്രചാരണത്തിൻ്റെ ഭാഗമായി ഒല എസ്1 എക്‌സ് പ്ലസ് 89,999 രൂപയ്ക്ക് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇ. വി കമ്പനിയായ ഒല ഇലക്ട്രിക് എന്‍ഡ്‌ഐസ്ഏജിന് കൂടുതല്‍ പ്രചാരണം നല്‍കുന്നതിനാണ് ‘ഡിസംബര്‍ ടു റിമംബര്‍’ കാംപയിന്‍ പ്രഖ്യാപിച്ചത്. കാംപയിന്റെ ഭാഗമായി എസ്1 എക്‌സ് പ്ലസിന 20,000 രൂപയാണ് കിഴിവ് ലഭിക്കുന്നത്. ഇതോടെ എസ്1 എക്‌സ് പ്ലസ് വില 89,999 രൂപയാകുന്നുവെന്ന് മാത്രമല്ല ഏറ്റവും ചെലവ് കുറഞ്ഞ ഇ. വി സ്‌കൂട്ടറുകളില്‍ ഒന്നായി മാറുകയും ചെയ്യുന്നു.
ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകടനം, നൂതന സാങ്കേതിക സവിശേഷതകള്‍, മികച്ച റൈഡ് നിലവാരം, താങ്ങാനാവുന്ന വില എന്നിവ എസ്1 എക്‌സ് പ്ലസിന്റെ ഗുണങ്ങളാണ്. 3kWh ബാറ്ററിയില്‍ 151 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 6kW മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എസ്1 എക്‌സ് പ്ലസ് 3.3 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0.40 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്.
രാജ്യത്ത് ഇ. വി ഉപയോഗം വര്‍ധിപ്പിക്കുന്നതിന് കമ്പനി ഡിസംബര്‍ 3 മുതലാണ് ‘ഡിസംബര്‍ ടു റിമെമ്പര്‍’ കാംപയിന്‍ പ്രഖ്യാപിച്ചത്.നവംബര്‍ മാസത്തില്‍ 30,000 യൂണിറ്റുകളുടെ റെക്കോര്‍ഡ് വില്‍പനയിലൂടെ ഒല ഇലക്ട്രിക് നേട്ടം കൈവരിച്ചതായി ഒല ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അന്‍ഷുല്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളില്‍ 5,000 രൂപ വരെ കിഴിവുകളും ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകളും ലഭിക്കും. ഫിനാന്‍സ് ഓഫറുകളില്‍ സീറോ ഡൗണ്‍ പേയ്‌മെന്റ്, സീറോപ്രോസസ്സിംഗ് ഫീസ്, 6.99 ശതമാനം വരെ കുറഞ്ഞ പലിശ നിരക്ക് എന്നിവയും ഉള്‍പ്പെടുന്നു.
എസ്1 പോര്‍ട്ട്‌ഫോളിയോ അഞ്ച് സ്‌കൂട്ടറുകളായി വര്‍ധിപ്പിച്ച ഒലയുടെ മുന്‍നിര സ്‌കൂട്ടര്‍ രണ്ടാം തലമുറ എസ്1 പ്രൊ ആണ്. ഇതിന് 1,47,499 രൂപയാണ് വില. 1,19,999 രൂപ വിലയുള്ള എസ്1 എയറിന് പുറമേ വൈവിധ്യമാര്‍ന്ന മുന്‍ഗണനകളുള്ള റൈഡര്‍മാരുടെ ആവശ്യകതകള്‍ നിറവേറ്റുന്നതി എസ്1 എക്‌സ് മൂന്ന് വേരിയന്റുകളും ലഭ്യമാണ്.