ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്ക്കുമ്പോള് സഖ്യ രൂപീകരണത്തിനും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുമുള്ള തിരക്കിലാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്നാട് എന്‍ഡിഎ ഭരിക്കുമെന്ന് വ്യക്തമാക്കി ബിജെപി രംഗത്തെത്തിയിരുന്നു. ഭരണം പിടിച്ചെടുക്കുന്നതിനായി വിജയ്യുടെ ടിവികെയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിജയ്യെ മുഖ്യമന്ത്രിയാക്കിയാല്‍ ഏത് പാര്‍ട്ടിയുമായും സഖ്യം ചേരാന്‍ തയ്യാറാണെന്ന് ടിവികെ വ്യക്തമാക്കിയതായി ഉന്നത നേതാക്കളെ ഉദ്ധരിച്ച് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബിജെപി തയ്യാറാകുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
ടിവികെയുമായി കൈകോർക്കാൻ ബിജെപി
