ഡി സി സി അംഗവും മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസിൻ്റെ ഭാര്യ സഹോദരനുമായ അഡ്വ ജോജോ ബെർണാഡ് [77] അന്തരിച്ചു. ഇന്ന് [തിങ്കൾ] ഉച്ചക്ക് ഒരുമണിവരെ വടുതല ബോട്ടു ജെട്ടി റോഡിലുള്ള വസതിയിൽ പൊതു ദർശനം. സംസ്ക്കാരം ഒന്നര മണിക്ക് വടുതല സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. മുല്ലപ്പള്ളി രാമചന്ദ്രൻ യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായിരുന്ന വേളയിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്നു. കേന്ദ്ര ഫിഷറീസ് ബോർഡ് അംഗമായും പ്രവർത്തിച്ചു. ഭാര്യ: ലൂസി ( റിട്ട പ്രൊഫ. സെൻ്റ് തെരെസാസ് കോളേജ്)
അഡ്വ ജോജോ ബെർണാഡ് അന്തരിച്ചു
