കുളത്തിൽ വീണ ബാലനെ രക്ഷിച്ച് ബി.ജെ.പി സ്ഥാനാർത്ഥി

രക്ഷാപ്രവർത്തനം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

വിഴിഞ്ഞം: കുളത്തിൽ വീണ ബാലനെ രക്ഷിച്ച് ബി.ജെ. പി സ്ഥാനാർത്ഥി. സൈക്കി ൾ ചവിട്ടുന്നതിനിടെ കൈവ രി ഇല്ലാത്ത കുളത്തിലേക്ക് വീ ണ കോട്ടപ്പുറം സ്കൂളിലെ നാ ലാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് അഫ്‌സനെയാണ് നഗരസഭ വിഴിഞ്ഞം വാർഡി ലെബി.ജെ.പി സ്ഥാനാർത്ഥി സർവശക്തിപുരം ബിനു രക്ഷ പ്പെടുത്തിയത്. കഴിഞ്ഞ ദിവ സമാണ് സംഭവം. കുട്ടിയെ ര ക്ഷിക്കുന്നതിനിടെ ബിനുവി ന് ഇടതുകാലിന്റെ ലിഗമെന്റി ന് ‌പരിക്കേറ്റു. ബാലന് വീഴ്ചയി ൽ കൈക്ക് പൊട്ടലും തോളി നും പരിക്കേറ്റു. തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് ബാ ലൻകുളത്തിൽ വീഴുന്നതുകണ്ട് ബിനു കുളത്തിലേക്ക് എടുത്തുചാടിയത്. മുങ്ങിത്താണുകൊണ്ടിരുന്ന കുട്ടിയെ പൊക്കിയെട്ട ക്കുന്നതിനിടെ കല്ലിൽ തട്ടി സ്ഥാ നാർത്ഥിക്ക് പരിക്കേൽക്കുകയാ യിരുന്നു. കുട്ടി വീണപ്പോൾ തന്നെ കുളത്തിൽ ചാടി രക്ഷപ്പെട്ടത്തിയ തിനാൽ കുട്ടിക്ക് വലിയ പരിക്കേറ്റി ട്ടില്ല. ഇരുവരെയും ആശുപത്രിയി ൽപ്രവേശിപ്പിച്ച് ചികിത്സനൽകിയതിന് ‌ശേഷം വിട്ടയച്ചു. മേയർ വി. വി.രാജേഷ് ഇന്നലെ സ്ഥലത്തെ ത്തി ബാലനെയും സ്ഥാനാർത്ഥി യെയും സന്ദർശിച്ചു. വിഴിഞ്ഞം വാ ർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥി യായിരുന്ന ക്രിസ്റ്റിൻ ഫ്രാൻസിസ് മരിച്ചതിനെതുടർന്ന് മാറ്റിവച്ചതിര ഞ്ഞെടുപ്പ് 12നാണ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *