റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും മമ്മൂട്ടി ചിത്രം കളങ്കാവൽ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടർന്ന്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് സിനിമ പ്രദർശനം തുടർന്നത്. നിരവധി പേരാണ് സിനിമ കാണാൻ തീയേറ്ററുകളിൽ എത്തുന്നത്. വലിയ ബുക്കിങ്ങാണ് രണ്ടമത്തെ ശനിയാഴ്ച ചിത്രത്തിനുണ്ടായിരുന്നത്. മുന്നൂറിൽ പരം സ്ക്രീനുകളിലാണ് സിനിമ രണ്ടാം വാരത്തിൽ പ്രദർശിപ്പിച്ചത്. ഇത് കേരളത്തിൽ മാത്രമാണ്. ഇതിന് പുറമെ രാജ്യത്തിനകത്തും പുറത്തും നിരവധി സ്ക്രീനുകളിലും പ്രദർശനം തുടരുന്നു.
കളങ്കാവൽ രണ്ടാം വാരത്തിലെ ശനിയാഴ്ചയും പ്രദർശനം വിജയകരമായി തുടരുന്നു.
