ദോഹ : പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ, അബീർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. സാധാരണ ചെക്കപ്പുകൾക്ക് പുറമേ കിഡ്നി, ലിവർ ഫംഗ്ഷൻ ടെസ്റ്റുകളും, ഇ സി ജി, ഡെന്റൽ, ഗൈനക്, പീഡിയാട്രി തുടങ്ങിയ കൺസൾട്ടേഷനുകൾ സൗജന്യമായി നൽകി. 150ന് മുകളിൽ പി. പി.എ.ക്യു മെമ്പർമാർ ഈ സേവനം ഉപയോഗപ്പെടുത്തി.പി.പി.എ.ക്യു പ്രസിഡന്റ് ഷിജു കുര്യാക്കോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐ.സി.ബി. എഫ്. പ്രസിഡന്റ് ഷാനവാസ് ബാവ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.സി.സി. ജനറൽ സെക്രട്ടറി അബ്രഹാം കെ.ജോസഫ്, ഐ.എസ്.സി. ജനറൽ സെക്രട്ടറി ഹംസ യൂസഫ് എന്നിവർ മുഖ്യ അതിഥികളായിരുന്നു.അബീർ മെഡിക്കൽ സെന്ററിലെ അഡ്മിനിസ്ട്രേഷൻ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.പി.പി.എ.ക്യു വൈസ് പ്രസിഡന്റ് മാരായ ശബാൻ ചുണ്ടക്കാടൻ, മെർലിയ അജാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ പെരുമ്പാവൂർ, സുനിൽ മുല്ലശ്ശേരി, സലീൽ സലാം, അൻസാർ വെള്ളാംകുടി, മഞ്ജുഷ ശ്രീജിത്ത്, നീതു അഭിലാഷ്, ജോണി പൈലി, നിതിൻ സുബ്രഹ്മണ്യൻ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നിഷാദ് സൈദ് സ്വാഗതവും ട്രഷറർ സനന്ത് രാജ് നന്ദിയും പറഞ്ഞു..
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
