സമഗ്ര ശിക്ഷാ കേരളം നോർത്ത് പറവൂർ ബി ആർ സി യുടെ കീഴിലെ പൊതുവിദ്യാലയങ്ങളിലെ പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്കായി എബിലിറ്റിഫെസ്റ്റ് 2023 പറവൂർ മുനിസിപ്പൽ ടാൺ ഹാളിൽ സംഘടിപ്പിച്ചു.മുൻസിപ്പൽ വൈസ് ചെയർമാൻ അധ്യക്ഷത വഹിച്ച യോഗം പറവൂർ മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ബീനാ ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു SSK ജില്ലാ പ്രോഗ്രാം ഓഫീസർ ജോർജ് ജോസഫ് പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ ചെയർപേഴ്സൺ ശ്രീമതി K J. ഷൈൻ , മുനി പ്രതിപക്ഷനേതാവ് ശ്രീ നിധിൻ മുനി.കൗൺസിലർ ശ്രീ ഡി രാജകുമാര് ഡയറ്റ് ഫാക്കൽറ്റിയംഗം മായ MS ആശംസകളർപ്പിച്ചു സംസാരിച്ചു വടക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രശ്മി അനിൽകുമാർ ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ് ലീന വിശ്വം കുട്ടികൾക്കു ഭിന്നശേഷി ദിനസന്ദേശം കൈമാറി പ്രശസ്ത സിനിമാ താരം സോഹൻ സീനുലാൽ മുഖ്യാതിഥിയായി ഇന്ന ർവിൽ ക്ലബ്ബ് സെക്രട്ടറി ബ്രിറ്റീ ദീപു വിശിഷ്ട അതിഥിയായ യോഗത്തിന് BPC പ്രേംജിത്ത് K S. സ്വാഗതവും ട്രെയിനർ പ്രമീള K. L കൃതജ്ഞതയും അർപ്പിച്ചു തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ഇരിങ്ങാലക്കുട ബാന്റ് കരിന്തലക്കൂട്ടം നാടൻ പാട്ട് അവതരിപ്പിച്ചു വൈകിട്ട് 4 നു നടന്ന.സമാപന സമ്മേളനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സന്തോഷ് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡൻറ് കെ എസ്.സനീഷ് അധ്യക്ഷത വഹിച്ച യോഗത്തിന് AEO CS. ജയദേവൻ പ്രധാന അധ്യാപകരായ ബിനു സാർ ബിജു സാർ സുനിൽ സാർ വിനീത P V എന്നിവർ ആശംസകൾ അർപ്പിച്ചു പ്രശസ്ത പിന്നണിഗായകൻ ശ്രീ. വിവേക് ടി.പി. മുഖ്യ അതിഥിയായി സമ്മാനദാനം നിർവഹിച്ചു.സ്പെഷ്യൽ എഡ്യൂക്കേറ്റർ അശ്വതി നന്ദി രേഖപ്പെടുത്തി ഇത്തരം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനായി നടത്തുന്ന ദിനാചരണങ്ങൾ അവരിൽ ആത്മവിശ്വാസം പകരുന്നതാണെന്ന് പങ്കെടുത്ത രക്ഷിതാക്കളും അധ്യാപകരുംവിശിഷ്ട വ്യക്തികളും അഭിപ്രായപ്പെട്ടു