പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് ഒഴിയാൻ രാഹുൽ മാങ്കൂട്ടത്തിലിന് അസോസിയേഷൻ്റെ നോട്ടീസ്. ഈ മാസം 25 നകം ഒഴിയണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. മറ്റ് ഫ്ലാറ്റ് വാസികൾക്ക് ബുദ്ധിമുട്ടാകുന്നു എന്ന്ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. യോഗം ചേർന്നായിരുന്നു തീരുമാനം എടുത്തത് എന്നാണ് റിപ്പോർട്ട്. ഉടൻ ഒഴിയാമെന്ന് രാഹുൽ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പോട് കൂടി ആയിരുന്നു രാഹുൽ പാലക്കാട് ഫ്ലാറ്റ് എടുത്ത് താമസിക്കാൻ ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് പല തവണ പോലീസ് ഈ ഫ്ലാറ്റിൽ പരിശോധനയ്ക്കും മറ്റുമായി എത്തിയിരുന്നു.ഇന്നലെ ആണ് 15 ദിവസത്തെ ഒലിവ് വാസത്തിനു ശേഷം മാളം വിട്ടു രാഹുൽ പുറത്തുചാടിയത്. മുൻകൂർ ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ ആയിരുന്നു വോട്ട് ചെയ്യാനായി രാഹുൽ എത്തിയത്. ഈ മാസം 15നാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചത്. മുൻകൂർ ജാമ്യം രാഹുലിന് ലഭിച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ പോയ സാഹചര്യത്തിലും ഈ മാസം 15ന് ആദ്യ കേസിലെ മുൻകൂർ ജാമ്യത്തിൽ വിധി വരും എന്ന പശ്ചാത്തലത്തിലും രാഹുൽ വീണ്ടും ഒളിവിൽ പോകാനുള്ള സാധ്യതയും ഉണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാറ്റിൽ നിന്ന് ഇറങ്ങണം എന്ന് അസോസിയേഷൻ
