ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി: ഡൽഹി കലാപ ​ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന ജെഎൻയു പൂർവ വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജാമ്യം. 14 ദിവസത്തേക്കാണ് ഇടക്കാല ജാമ്യം.ഈ മാസം 16 മുതൽ 29 വരെയാണ് കർക്കദൂമ കോടതി ജാമ്യം അനുവദിച്ചത്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദേശിച്ചു.ഡിസംബർ 27നാണ് സഹോദരിയുടെ വിവാഹം. അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പായ് ആണ് ഉമർ ഖാലിദി‌‍ന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *