ചെത്ത്ലത്ത്: മൺസൂൺ കഴിഞ്ഞ് ഇതാദ്യമായി ചെത്ത്ലത്ത് ദ്വീപിൽ വെസൽ ബർത്ത് ചെയ്തു. “എം.വി സ്കിപ് ജാക് ” എന്ന ഇന്റർ ഐലന്റ് ഫെറി വെസലാണ് ഡിസംബർ 10 ന് ഇവിടെ ബർത്ത് ചെയ്തത്. കവരത്തിയിൽ നിന്നും അഗത്തി വഴി ഇവിടെ എത്തിയ വെസൽ നാളെ രാവിലെ 6.30 ന് പുറപ്പെട്ട് കിൽത്തൻ, അമിനി വഴി കവരത്തിയിൽ തിരിച്ചെത്തും. ചെത്ത്ലത്ത്, ബിത്ര ദ്വീപുകളെ തമ്മിലും ചെത്ത്ലത്ത് മംഗലാപുരം തമ്മിലും വെസൽ സർവീസ് നടത്തണമെന്ന ചെത്ത്ലത്ത് ദ്വീപുകാരുടെ ചിരകാല സ്വപ്നം പൂവണിയാൻ ആകാംക്ഷയോടെ കാത്തിരിക്കയാണ് ഇവിടത്തുകാർ.
വെസൽബർത്ത് ചെയ്തു
