2023 വര്‍ഷത്തിലെ അവസാന മാസമായ ഡിസംബര്‍ ആദ്യദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഒരാഴ്ചത്തെ വന്‍ വര്‍ധനവിന് ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയെങ്കിലും സ്വര്‍ണവില ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റി കൊണ്ട് 46000ന് മുകളില്‍ തുടരുകയാണ് സ്വര്‍ണവില.
വെള്ളിയാഴ്ച (01.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന് 22 കാരറ്റിന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയിലും ഒരു പവന് 22 കാരറ്റിന് 46160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന് 18 കാരറ്റിന് 400 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4770 രൂപയിലും ഒരു പവന് 18 കാരറ്റിന് 38280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.