അറബ് കപ്പിന് ഖത്തറിൽ ഇന്ന് തുടക്കം

ദോഹ: ഖത്തറിലെ അൽഖോർ അൽ ബൈത് സ്റ്റേഡിയത്തിൽ ഉദ്ഘാടന ചടങ്ങുകളോടെ നടക്കുന്ന അറബ് കപ്പിന് ഇന്ന് തുടക്കം. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്യും. മേഖലയിലെ 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ തുണീഷ്യ സിറിയയെ നേരിടും. 32 മത്സരങ്ങളാണ് ടൂർണമെന്റിന്റെ ആകെയുള്ളത്. ഡിസംബർ 1 മുതൽ 9 വരെയാണ് ഗ്രൂപ്പ് ഘട്ടം. ഡിസംബർ 11നും 12 നുമായി ക്വാർട്ടർ ഫൈനൽ. ഡിസംബർ 15ന് സെമിഫൈനലുകൾ. ഡിസംബർ 18ന് ഫൈനലും മൂന്നാം സ്ഥാനക്കാർക്കുള്ള പ്ലേഓഫും നടക്കും.തുണീഷ്യ, സിറിയ, ഖത്തർ, ഫലസ്തീൻ എന്നീ ടീമുകൾ എ ഗ്രൂപ്പിലും മെറോക്കോ, കോമോറോസ്, സൗദി, ഒമാൻ എന്നിവ ഗ്രൂപ്പ് ബിയിലും കളിക്കും. ഈജിപ്ത്, കുവൈത്ത്, ജോർദാൻ, യുഎഇ എന്നീ രാജ്യങ്ങൾ ഗ്രൂപ്പ് സിയിലാണ്. ഗ്രൂപ്പ് ഡിയിൽ അൾജീരിയ, സുഡാൻ, ഇറാഖ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും അണിനിരക്കും.ലുസൈൽ സ്‌റ്റേഡിയം, അൽ റയ്യാൻ അഹ്‌മദ് ബിൻ അലി സ്‌റ്റേഡിയം, അൽഖോർ അൽ ബൈത് സ്‌റ്റേഡിയം, ദോഹ സ്‌റ്റേഡിയം, എഡ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയം, ദോഹ ഖലീഫ ഇൻറർനാഷണൽ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *