വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി വടയാർ സമൂഹം വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി

വൈക്കം:വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി വടയാർ സമൂഹം വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി.വടയാർ സമൂഹത്തിന്റെ സന്ധ്യ വേലക്ക് മുമ്പായി സമൂഹവുമായി ബന്ധപ്പെട്ട വിവിധ ക്ഷേത്രങ്ങളിൽ സമൂഹത്തിന്റെ പ്രതിനിധികൾ ക്ഷേത്ര ദർശനം നടത്തി വിശേഷാൽ വഴിപാടുകൾ നടത്തുന്നത് അവരുടെ പതിവ് ആചാരമാണ് . മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രം, തൃപ്പക്കുടം മഹാദേവ ക്ഷേത്രം, വടയാർ ഇളങ്കാവ്, വാക്കയിൽ ശാസ്ത ക്ഷേത്രം, പുണ്ഡരിക പുരം മഹാവിഷ്ണു ക്ഷേത്രം, മറവൻതുരുത്ത് കൃഷ്ണൻ തൃക്കയിൽ ക്ഷേത്രം, ഉദയനാപുരം ക്ഷേത്രം, എന്നിവിടങ്ങളിലാണ് ദർശനം നടത്തിയത്. സമൂഹം ഭാരവാഹികളായ എം. ഈശ്വരയ്യർ, മറ്റക്കാട്ട് ലക്ഷ്മണയ്യർ, എം.പി. ശർമ്മ ബി.ഗണേഷ്, ശിവസുബ്രഹ്മണി .എൻ. ബാലസുബ്രമ്മണ്യൻ, ചെന്നൈ മഹാദേവൻ, ആലപ്പാട്ട് രാമചന്ദ്രൻ , നീല കണ്ഠൻ എന്നിവർ നേതൃത്വം നല്കി. നവംബർ 30നാണ് വടയാർ സമൂഹത്തിന്റെ സന്ധ്യ വേല . സന്ധ്യ വേല നാളിൽ ലക്ഷദീപം പുഷ്പാലങ്കാരം എന്നിവയും ദീപാരാധനക്ക് ശേഷം ഒറ്റപ്പണ സമർപ്പണം സമർപ്പണവും നടക്കും.ബലിക്കൽ പുരയിൽ വെള്ള പട്ടു വിരിച്ച് അതിലാണ് ഒറ്റപ്പണ സമർപ്പണം നടത്തുക. പിന്നിട് കിഴിയാക്കി തല ചുമടായി എടുത്ത് വേദ മന്ത്രോച്ചാരണങ്ങളോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി കിഴിപ്പണം ദേവസ്വത്തിൽ എല്പിക്കും. ഇതിൽ നിന്നും ഒരു നാണയം കിഴിയാക്കി സൂക്ഷിക്കും.ഇത് അടുത്ത സന്ധ്യ വേലയുടെ പ്രാരംഭ ചടങ്ങുകൾക്കായി ഉപയോഗിക്കും. ഡിസംബർ 1 മുതൽ 12 വരെ സമൂഹത്തിൽ രുദ്രാഭിഷേകവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *