സ്‌കൂൾ മുറ്റത്തെ മരം കടപുഴകി വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കാസർകോട് ജില്ലയിലെ പുത്തിഗെയിൽ അംഗഡിമൊഗർ ജി എച് എസ് എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ (11) യാണ് മരിച്ചത്.
ഇന്ന് വൈകിട്ടായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് മുറ്റത്തുള്ള മരം കടപുഴകി വീണ് വിദ്യാർഥിനി മരിച്ചത്. അംഗഡിമൊഗറിലെ ബി എം യൂസഫ് – ഫാത്വിമത് സൈനബ് ദമ്പതികളുടെ മകളാണ് ആയിഷത്ത്