മണിപ്പൂരില്‍ വീണ്ടും സംഘർഷം:രണ്ട് കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു

Breaking National

ന്യൂഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം അവസാനിക്കുന്നില്ല. ക്യാങ്‌പോപ്പി ജില്ലയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു.ക്യാങ്‌േേപാപ്പിയിലെ കൊബ്‌സാ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. സംഭവത്തിന് പിന്നില്‍ മെയ്‌തെയി വിഭാഗക്കാരാണെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ വിവിധ കുക്കി സംഘടനകള്‍ ജില്ലയില്‍ ബന്ദ് ആചരിച്ചു.

ഹരോഥെലിലും കോബ്ഷ ഗ്രാമത്തിലും മെയ്‌തെയി വിമതര്‍ നടത്തിയ പ്രകോപനമില്ലാത്ത ആക്രമണമാണ് രണ്ട് കുക്കികള്‍ കൊല്ലപ്പെട്ടതിനി പിന്നിലെന്ന് കുക്കികളുടെ സംഘടനയായ സിഒടിയു പ്രസ്താവനയില്‍ പറഞ്ഞു. ഹെന്‍മിന്‍ലെന്‍ വൈഫേ, താങ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായും കമ്മിറ്റി അറിയിച്ചു.

സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പത്തു പ്രതിപക്ഷ സംഘടനകള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.ഗോത്രവിഭാഗങ്ങലായി മെയ്‌തെയികുളും കുക്കികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 180 ലധികം പേര്‍ ഇതുവരെ കൊല്ലപ്പെടുകയും 60,000-ത്തിലധികം ആളുകള്‍ പലായനം ചെയ്യുകയും ചെയ്തു. വന്‍തോതില്‍ സൈനിക സാന്നിധ്യമുണ്ടായിട്ടും ഇടയ്ക്കിടെ നടക്കുന്ന അക്രമ സംഭവങ്ങള്‍ സംസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *