ഇസ്രയേല്‍ സൈന്യം ഗാസയില്‍ ആക്രമണം ശക്തമാക്കി

Breaking Global

റഫ: ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍ സൈന്യം. അല്‍ ശിഫ ആശുപത്രിയില്‍ ആയിരങ്ങളാണ് മരണത്തെ മുഖാമുഖം കണ്ട് കഴിയുന്നത്.വെസ്റ്റ് ബാങ്കിലും രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്.

ഇന്ധനം തീര്‍ന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ നിലച്ചതോടെ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ മരണത്തിന് കീഴടങ്ങുന്ന സാഹചര്യമാണ്. രോഗികളും അഭയാര്‍ഥികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് ആശുപത്രിയില്‍ അഭയം തേടിയിരിക്കുന്നത്. ഭക്ഷണവും വെള്ളവും ഇല്ലാതെ കഴിയുന്ന ഇവര്‍ ഏത് നിമിഷവും മരണത്തെ മുന്നില്‍ കണ്ടാണ് ജീവിക്കുന്നത്.വെസ്റ്റ് ബാങ്കിലും ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേല്‍ സൈന്യം. നിരവധി ആളുകളാണ് ഇവിടെയും മരണത്തിന് കീഴടുങ്ങുന്നത്. ?ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു. ആശുപത്രികള്‍ യുദ്ധക്കളമാക്കരുതെന്ന് ഐക്യരാഷ്ട്ര സഭ ആവര്‍ത്തിച്ചു. ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലും കൂടുതല്‍ സൈനികരെ ഇറക്കി ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേല്‍ സൈന്യം.

ഗാസയിലെ ഏറ്റവും വലിയ ആതുരാലയമായ അല്‍ ശിഫ ആശുപത്രി പൂര്‍ണമായും ഇസ്രയേല്‍ സേനയുടെ നിയന്ത്രണത്തിലാണ്. ആശുപത്രിക്ക് നേരെ രൂക്ഷമായ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേല്‍ സേനയുടെ നേതൃത്വത്തില്‍ റെയ്ഡും തുടരുകയാണ്. ഹമാസിന്റെ ഒളിത്താവളമാണ് അല്‍ ശിഫ ആശുപത്രിയെന്നാണ് ഇസ്രയേലിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *