തിരുവനന്തപുരം : മലയാളം- ഔദ്യോഗിക ഭരണഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട സമാപന സമ്മേളനം സർക്കാർ ദന്തൽ കോളേജ് തിരുവനന്തപുരം പിയറി ഫൗച്ചാർഡ് ഹാളിൽ വച്ച് നടന്നു. പ്രശസ്ത എഴുത്തുകാരി, പരിഭാഷക, എഡിറ്റർ, വിവർത്തന പ്രഭാഷണങ്ങളുടെ ക്യൂറേറ്റർ എന്നീ നിലകളിൽ ശ്രദ്ധേയയായശ്രീ കബനി .സി വിശിഷ്ടാതിഥി ആയി പങ്കെടുത്തു. മലയാള ഭാഷയുടെ ചരിത്രം, നമ്മുടെ മാതൃഭാഷയുടെ പ്രസക്തി തുടങ്ങിയ വിഷയങ്ങൾ അധികരിച്ച് വളരെ നല്ല രീതിയിൽ സംവദിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ : രവിചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. . തുടർന്ന് ഒരാഴ്ചയായി നടന്ന വിവിധ മൽസരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം വിശിഷ്ടാതിഥിയും പ്രിൻസിപ്പലും ചേർന്ന് നിർവഹിച്ചു. സമ്മാന ജേതാക്കളായ വിദ്യാർത്ഥികളും ജീവനക്കാരും വിവിധ പരിപാടികൾ അവതരിപ്പിച്ചു. മലയാളം വാരാഘോഷ സംഘാടക സമിതി കൺവീനർ ഡോ : രശ്മി . ജെ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *