മുഖസന്ധ്യ വേലയുടെ സമാപന ചടങ്ങായ ശ്രീബലി എഴുന്നുള്ളിപ്പ്

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉൽസവത്തിന്റ മുന്നോടിയായി നടത്തുന്ന മുഖ സന്ധ്യ വേല സമാപിച്ചു. സമാപന നാളിൽ നടന്ന പ്രഭാത ശ്രീ ബലിയും വിളക്കെഴുന്നള്ളിപ്പും ഭക്തി സാന്ദ്രമായി. വിശേഷാൽ ചടങ്ങുകൾക്ക് ശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നള്ളിപ്പ് സമാപിച്ചു. മുഖ സന്ധ്യ വേലയുടെ ചടങ്ങുകൾ ദർശിച്ച് സായൂജ്യം നേടുവാൻ നിരവധി ഭക്തരും ക്ഷേത്രത്തിലെത്തിയിരുന്നു. തുടർച്ചയായി നാലു ദിവസമായി കൊണ്ടാടുന്ന മുഖ സന്ധ്യ വേല വർഷങ്ങൾക്ക് മുൻപ് ഏറ്റുമാനൂർ , തെക്കം കൂർ, അമ്പലപ്പുഴ, തിരുവല്ല എന്നി നാട്ടുരാജാക്കൻമാർ നടത്തിയിരുന്നതാണ്. തുലാമാസത്തിലെ രേവതി നക്ഷത്രത്തിൽ തുടങ്ങി കർത്തിക നാളിൽ സമാപിക്കുന്ന രീതിയിൽ നടത്തുന്ന മുഖ സന്ധ്യ വേല നിലവിൽ ദേവസ്വത്തിന്റെ അടിയന്തരമാണ്.രാവിലെയും വൈകിട്ടും ആനപ്പുറത്തെഴുന്നള്ളിപ്പ്, മണ്ഡപത്തിൽ വാരമിരിക്കൽ , പ്രാതൽ ,വിളക്ക് എന്നിവയാണ് സന്ധ്യ വേലയുടെ ചടങ്ങുകൾ.സമൂഹ സന്ധ്യവേല നവം. 26 ന് തുടങ്ങും. 26 ന് വൈക്കം സമൂഹത്തിന്റെ സന്ധ്യ വേല , ഒറ്റപ്പണ സമർപ്പണം, 28 ന് തെലുങ്ക് സമൂഹം, 29 ന് തമിഴ് വിശ്വബ്രമ്മ സമാജം 30 ന് വടയാർ സമൂഹത്തിന്റെ സന്ധ്യ വേലയും ഒറ്റപ്പണ സമർപ്പണവും നടക്കും.നവം. 30 ന് രാവിലെ 8 ന് പന്തിരടി പൂജക് ശേഷം അവകാശികളായ മൂസത് ചമയങ്ങളില്ലാത്ത ആനപ്പുറത്തെഴുന്നള്ളി പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധികരിച്ച് അയ്യർ കുളങ്ങര ദേവി ക്ഷേത്രത്തിലും ഇണ്ടംതുരുത്തി മനയിലും ഉദയനാപുരം ക്ഷേത്രത്തിലും വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റ് വിവരം അറിയിക്കും.. രാവിലെ 10 നും 11.30 നും ഇടയിൽ ക്ഷേത്ര കലവറയിൽ അഷ്ടമിയുടെ കോപ്പു തൂക്കലും നടത്തും.വൈകിട്ട് 5 ന് വൈക്കം എൻ.എസ് .എസ് .യൂണിയന്റെ നേതൃത്വത്തിൽ ടൗണിലെ സംയുക്ത കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ കുലവാഴ പുറപ്പാട്വൈക്കത്തഷ്ടമിയുടെ കൊടിയേറ്റ് ഡിസം1 ന് രാവിലെ 6.30 നും 7.30 നും ഇടയിലാണ്.അഷ്ടമി ഡിസം.12 ന് രാവിലെ 4.30 ന് അഷ്ടമി ദർശനം, രാത്രി 10 ന് ഉദയനാപുരത്തപ്പന്റെ വരവ്, അഷ്ടമി വിളക്ക്, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്, വിടപറയൽ.ഡിസം. 13 ന് വൈകിട്ട് 5 ന് ആറാട്ടെഴുന്നള്ളിപ്പ്, 8ന് ആറാട്ട്, രാത്രി 10 ന് ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജ14 ന് രാവിലെ 11 മുക്കുടി നിവേദ്യം.ഡിസം. 1 ന് രാത്രി 10 ന് കൊടി പുറത്ത് വിളക്ക്ഡിസം. 5, 6, 8, 11 തീയതികളിൽ 12 ന് ഉൽസവബലി ഡിസം.7. രാത്രി 11 ന് ഋഷഭ വാഹനമെഴുന്നള്ളിപ്പ്, ഡിസം. 8,9 തിയതികളിൽ വടക്കും ചേരി മേൽ – തെക്കും ചേരി മേൽ എഴുന്നള്ളിപ്പ്, ഡിസം . 9 ന് വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, ഡിസം. 10 ന് രാവിലെ 10 ന് വലിയ ശ്രീബലി, രാത്രി 11 ന് വലിയ വിളക്ക് എന്നിവയാണ് പ്രധാനം.ഉദയനാപുരം സുബ്രമ്മണ്യ ക്ഷേത്രത്തിൽ നവം 26 ന് രാവിലെ 6.30 നും 7 45 നും ഇടയിൽ കൊടികയറും. ഡിസം. 4 നാണ് തൃക്കാർത്തിക . ഡിസം.5 ന് ആറാട്ട് .ഉൽസവത്തിന്റെ കോപ്പു തൂക്കൽ നവം.25 ന് രാവിലെ 10.05 നും 11.45 നും ഇടയിൽ . കൊടിയേറ്ററിയിപ്പ് നവം.25 ന് –

Leave a Reply

Your email address will not be published. Required fields are marked *