മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ ഒരുക്കിയ ‘തുടരും’ 56-ാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് (IFFI) തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പനോരമ എന്ന വിഭാഗത്തിലേക്ക് ആണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഗോവയില്‍ നവംബര്‍ 20 മുതല്‍ 28 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക.തുടരും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ഈ അവിശ്വസനീയമായ അംഗീകാരത്തിന് നന്ദി എന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘തുടരും’ ഐഎഫ്എഫ്ഐയിലേക്ക്
