തളിപ്പറമ്പിൽ കുറുമാത്തൂർ പൊക്കുണ്ട് ജാബിർ -മുബഷിറ ദമ്പതികളുടെ മകൻ രണ്ടുമാസമായ ഹാമിഷ് കിണറ്റിൽ വീണു മരിച്ചു. കിണറിന് സമീപത്ത് മുബഷിറ കുഞ്ഞിനെ കുളിപ്പിച്ചപ്പോൾ കുഞ്ഞു കുതറി കിണറ്റിലേക്ക് വീഴുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ബഹളം കേട്ട് എത്തിയ നാട്ടുകാർ ഉടൻ തന്നെ തളിപ്പറമ്പ് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും കുട്ടി മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
