ബോളിവുഡ് നടി കങ്കണാ റണാവത്ത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത. ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹമുണ്ടെങ്കില്‍ താന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകരോട് നടി പ്രതികരിച്ചത്.ദ്വാരകാദീഷ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു കങ്കണ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഭഗവാന്‍ കൃഷ്ണന്റെ കൃപയുണ്ടെങ്കില്‍ പോരാടും എന്നാണ് കങ്കണ പ്രതികരിച്ചത്. ഒപ്പം ബിജെപിയോടുള്ള തന്റെ നിലപാടും കങ്കണ വ്യക്തമാക്കിയിട്ടുണ്ട്.എമര്‍ജന്‍സി, തനു വെഡ്‌സ് മനു പാര്‍ട്ടി 3 എന്നിവയാണ് കങ്കണയുടെതായി പുറത്തുവരാനുള്ള പുതിയ ചിത്രങ്ങള്‍.