മുഖ്യമന്ത്രിയുടെ മനസ്സ് ക്രിമിനല്‍ മനസ്സാണ്, അതുകൊണ്ട് എല്ലാ ക്രിമിനലുകളെയും സംരക്ഷിക്കും : വി ഡി സതീശന്‍

Breaking Kerala

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.കേസിലുള്‍പ്പെട്ട പ്രതികളെ എല്ലാം ഒളിവില്‍ പാര്‍പ്പിച്ചത് സിപിഎം ആണെന്നും കേരളാ പൊലീസില്‍ വിശ്വാസമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേരളാ പൊലീസ് പിണറായി വിജയന്റെ ഓഫീസിലെ ഉപചാകവൃന്ദം നിയന്ത്രിക്കുന്ന ഏജന്‍സി മാത്രം എന്നും വി ഡി സതീശന്‍. കേരളാ പൊലീസില്‍ വിശ്വാസമില്ലെന്നും. നിസാര വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ സംഘത്തെ പൊലീസ് സംരക്ഷിക്കുകയാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

“എസ്‌എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് ഈ പണി ക്യാമ്ബസില്‍ തുടങ്ങിവച്ചത്. എസ്‌എഫ്‌ഐ ക്രിമിനലുകളുടെ സംഘമാണ്. പിണറായി വിജയന്റെ കാലത്ത് കേരളം വെള്ളരിക്കാ പട്ടണമായി മാറി.സിദ്ധാര്‍ത്ഥന്റെ മരണം സിബിഐ അന്വേഷിക്കണം. കേരള പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല. മുഖ്യമന്ത്രിയുടെ മനസ്സ് ക്രിമിനല്‍ മനസ്സാണ്. അതുകൊണ്ട് എല്ലാ ക്രിമിനലുകളെയും സംരക്ഷിക്കും.ഡീനിനെ കേസില്‍ പ്രതിയാക്കണം…”-വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *