തിരുവനന്തപുരം: ധനുവച്ചപുരം എൻഎസ്എസ് കോളേജിൽ വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് പരാതി. നെയ്യാറ്റിൻകര സ്വദേശിയായ ഒന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥി ബി ആർ നീരജിനാണ് മർദനമേറ്റത്. എബിവിപി നേതാവിനെ കാണാൻ നിർദേശിച്ചത് അവഗണിച്ചതാണ് മർദനത്തിന് കാരണമായതെന്ന് വിദ്യാർഥി പറഞ്ഞു.
രണ്ടാം വർഷ വിദ്യാർഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. രണ്ടാം വർഷ വിദ്യാർഥികളുടെ നേതാവായ ആരോമലിനെ കണ്ടിട്ട് ക്ലാസിൽ കയറിയാൽ മതി എന്ന് വാട്സ്ആപ്പ് സന്ദേശം നീരജിന് ലഭിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ച് നീരജ് കോളേജിൽ എത്തിയതാണ് സീനിയർ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. തുടർന്ന് മൈതാനത്ത് ഒരു ഭാഗത്തേക്ക് നീരജിനെ മർദിക്കുകയായിരുന്നു. വിവസ്ത്രനാക്കുകയും ജനനേന്ദ്രിയത്തിൽ ചവിട്ടുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ രക്ഷിതാക്കൾ പാറശാല പൊലീസിൽ പരാതി നൽകി. ജാതിയധിക്ഷേപം നടത്തിയെന്നും പരിക്കുകൾ ഗുരുതരമാണെന്നും നീരജിന്റെ മാതാപിതാക്കൾ ആരോപിച്ചു.