സിംഗപ്പൂര്‍: 2019ൽ യൂണിവേഴ്സിറ്റി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യന്‍ യുവാവിന് ശിക്ഷ. 16 വര്‍ഷം തടവും 12 ചൂരല്‍ അടിയുമാണ് ശിക്ഷ വിധിച്ചത്. 2019 മേയ് 4നാണ് സംഭവം. സിംഗപ്പൂരില്‍ ക്ലീനറായി ജോലി ചെയ്യുന്ന ചിന്നയ്യ (26) യാണ് പ്രതി. വിദ്യാര്‍ഥിനി രാത്രി വൈകി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ പിന്തുടര്ന്ന് ഇയാള്‍ തെറ്റായി വഴി കാണിക്കുകയും മര്‍ദ്ദിക്കുകയും വനപ്രദേശത്തേക്ക് വലിച്ചിഴ്ച്ച ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മുഖത്ത് ചതവുകളും മറ്റ് മുറിവുകളും മൂലം ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ കാമുകന് പോലും തിരിച്ചറിയാന്‍ സാധിച്ചില്ല.
സിംഗപ്പൂരില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഇന്ത്യന്‍ യുവാവിന് 16 വര്‍ഷം തടവ്
