പയ്യന്നൂരിൽ ബിജെപി നേതാവും സംസ്ഥാന കൗൺസിലിൽ അംഗവുമായ അരവഞ്ചാലില പനയം തട്ട തമ്പാനെ (57) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അരവ്ഞ്ചാലിലെ വ്യാപാരിയുമായിരുന്നു തമ്പാൻ. ഇന്ന് രാവിലെ പയ്യന്നൂർ മേൽ പാലത്തിന് സമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ശ്യാമള. മക്കൾ: ശ്വേത, കൃഷ്ണ, മൃദുൽ ലാൽ
