ഇന്ന് വിജയദശമി. ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ അറിവിന്റെ ലോകത്തേയ്ക്ക് ചുവടുവയ്ക്കുന്ന ദിനം. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒട്ടാകെ ഈ ദിനം ആഘോഷിക്കപ്പെടുന്നു.
വിദ്യാദേവതയായ സതസ്വതിക്ക് മുന്നിൽ മാതാവോ പിതാവോ ഗുരുവോ ഗുരുസ്ഥാനീയരായവരോ കുട്ടിയെ മടിയിൽ ഇരുത്തി മണലിലോ അരിയിലോ ആദ്യാക്ഷരം കുറിപ്പിക്കും. നവരാത്രി ആഘോഷങ്ങളുടെ പത്താം ദിനമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത് .