ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. കുപ്വാര ജില്ലയിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചവരെയാണ് സൈന്യം വെടിവച്ചു കൊന്നത്. രാജൗരി ജില്ലയിലെ ബീരൻതുബ് മേഖലയിൽ ജമ്മു കാഷ്മീർ പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നതിനു പിന്നാലെയാണ് പുതിയ സംഭവം. അതേസമയം, ദുദ്നിയാല് സെക്ടറില്‍ നിരവധി സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടികള്‍ ഇപ്പോഴും തുടരുകയാണ്.ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ച മൂലം പർവതനിരകൾ അടയ്ക്കുന്നതിനു മുമ്പ്, ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ സുരക്ഷാസേന എൽഒസിയിലും ഉൾപ്രദേശങ്ങളിലും അതീവജാഗ്രതയിലാണ്. പർവതനിരകൾ അടയ്ക്കുന്നതിന് മുമ്പ് ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ പാക് അധിനിവേശ കാഷ്മീരിൽ തീവ്രവാദികൾ തയാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തീവ്രവാദികളെയും അവരുടെ അനുഭാവികളെയും ലക്ഷ്യമിട്ടുള്ള തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ സുരക്ഷാസേന നടത്തിവരികയാണ്. ഡ്രോണുകളുടെ ഭീഷണി നേരിടാൻ ബിഎസ്എഫും സൈന്യവും അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും പ്രത്യേക ആന്റി-ഡ്രോൺ ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്.
Related Posts
ക്ഷേത്രത്തിൽ ഉത്സവം കണ്ട് അച്ഛനൊപ്പം സ്കൂട്ടറിൽ മടങ്ങവെ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം
തൃശൂർ: തൃശൂർ ചേർപ്പിൽ ക്ഷേത്രത്തിൽ ഉത്സവം കണ്ട് അച്ഛനൊപ്പം സ്കൂട്ടറിൽ മടങ്ങവെ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം.ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി മണാത്തിക്കുളത്തിന് സമീപം ചക്കാലക്കൽ…
ഇന്ത്യ – യൂറോപ്യൻ കരാർ: ആയൂർവേദ മേഖലയിലെ ചികിത്സകർക്ക് ഉപയോഗിച്ച് പ്രവർത്തിക്കാം
തിരുവല്ല: ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൻ്റെ ഭാഗമായി ആയൂർവേദ മേഖലയിലെ ചികിത്സകർക്ക് അവരുടെ ഇന്ത്യയിലെ പ്രൊഫഷണൽ വിദ്യാഭ്യസ ഉപയോഗിച്ച് യൂറോപ്യൻ യൂണിയനിൽ അംഗമായ രാജ്യങ്ങളിൽ പ്രവർത്തിക്കാവുന്ന…
മദ്യലഹരിയിൽ വാഹനം ഓടിച്ച് അഞ്ചു പേരെ ഇടിച്ചുതെറിപ്പിച്ചു
മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ അഭിഭാഷകനായ പൂജപ്പുര സ്വദേശി ഭരത് കൃഷ്ണൻ കസ്റ്റഡിയിൽ. അഞ്ചു പേരെ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് പുലർച്ചയായിരുന്നു സംഭവം. മദ്യലഹരിയില്‍ ആയിരുന്നു അഭിഭാഷകൻ്റെ പരാക്രമം.മദ്യലഹരിയില്‍…
