ലഖ്നോ: പലസ്തീനെ അനുകൂലിച്ച് പോസ്റ്റ് പങ്കുവെച്ചതിന് യു പി യിൽ പൊലീസ് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സംഭവത്തിൽ ലഖിംപൂർ ഖേരിയിലെ കോൺസ്റ്റബിൾ സുഹൈൽ അൻസാരിയെയാണ് സസ്പെൻഡ് ചെയ്തത്.
പിന്നാലെ പോസ്റ്റിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുകയാണെന്നും ഉദ്യോഗസ്ഥനെ കുറിച്ചും കൃത്യമായി അന്വേഷണം നടത്തുമെന്നും ഖേരി ഡി.എസ്.പി അറിയിച്ചു. ഇസ്രയേൽ ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.