കർണാടക ജയിലിൽ കൊലക്കേസ് പ്രതിയുടെ പിറന്നാൾ ആഘോഷം

ബംഗളൂരു: ബം​ഗ​ളൂ​രു സെ​ൻ​ട്ര​ല്‍ ജ​യി​ലി​ൽ കൊലക്കേസ് പ്രതി പിറന്നാൾ ആഘോഷം സംഘടിപ്പിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. അ​ഞ്ച് മാ​സം മു​ന്പാണു സംഭവം. കൊലക്കേസ് പ്രതിയായ ഗു​ബ്ബ​ച്ചി സീ​നയാണ് പി​റ​ന്നാ​ള്‍ ആ​ഘോ​ഷം നടത്തിയത്. ആഘോഷത്തിന്‍റെ വീ​ഡി​യോ പു​റ​ത്തുവ​ന്നിട്ടുണ്ട്. സഹതടവുകാർക്കൊപ്പം സീന കേ​ക്ക് മു​റി​ച്ച്‌ ആ​ഘോ​ഷി​ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വ​ലി​യ ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് കേ​ക്ക് മു​റി​ച്ച​ത്. അ​റ​സ്റ്റ് ചെ​യ്യു​ന്ന വേ​ള​യി​ല്‍ പ്ര​തി പോ​ലീ​സു​കാ​രെ അ​ക്ര​മി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ കാ​ലി​ല്‍ വെ​ടി​വ​ച്ചാ​ണ് കീ​ഴ്പ്പെടുത്തിയത്. ജ​യി​ലി​നു​ള്ളി​ല്‍ എ​ങ്ങ​നെ​യാ​ണ് മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ത്തി​യ​തെന്നും അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *