കുന്നംകുളത്ത് യുവാവിന് വെട്ടേറ്റു

Breaking Kerala

തൃശൂർ: കുന്നംകുളം ചാട്ടുകുളത്ത് യുവാവിന് വെട്ടേറ്റു. ചിറ്റഞ്ഞൂർ സ്വദേശി മുളക്കൽ വീട്ടിൽ നിഖിലി(28)നാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ കണ്ടാലറിയാവുന്ന നാലുപേരാണ് അക്രമണം നടത്തിയതെന്ന് നിഖിൽ പറഞ്ഞു.

അക്രമത്തിൽ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *