പുതുവത്സര വേളയില്‍ പ്രധാനകേന്ദ്രങ്ങളിലേക്ക് ടാക്സികളുടെ മിനിമം നിരക്ക് 20 ദിര്‍ഹമാക്കിയതായി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി. ദുബായിലുടനീളം നടക്കുന്ന പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് ടാക്സി നിരക്ക് വര്‍ധിപ്പിക്കുന്നത്. സാധാരണ ടാക്സികള്‍ക്കും ഹാല ടാക്സികള്‍ക്കും പുതിയ മാറ്റം ബാധകമാണെന്ന് ആര്‍ടിഎ അറിയിച്ചു. പുതുവത്സര രാവിലും പുതുവത്സര ദിനത്തിലുമാണ് മിനിമം ചാര്‍ജില്‍ മാറ്റം ഉണ്ടാകുന്നത്.