മയക്കുമരുന്ന് സമൂഹത്തെ ബാധിച്ചിരിക്കുന്ന മഹാവിപത്ത് ആണ്. യുവാക്കള്‍ ആണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ അധികവും. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവിധതരം മയക്കുമരുന്നുകള്‍ വ്യാപമായെന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നിത്യവും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
തലച്ചോറിന്റെ രാസഘടനയില്‍ വിവിധതരം മാറ്റങ്ങളുണ്ടാക്കിക്കൊണ്ട് വിഭ്രാന്തി പോലുള്ള അനുഭൂതികളുണ്ടാക്കുകയും ക്രമേണ സ്ഥിരമായ ഉപയോഗത്തിനടിമപ്പെടുത്തുകയും ചെയ്യുന്ന പദാര്‍ഥങ്ങളാണ് മയക്കുമരുന്നുകള്‍. ഇവ പല രൂപത്തിലും പേരുകളിലും വ്യാപകമായി കാണപ്പെടുന്നു. മയക്കുമരുന്നുകളെല്ലാം തന്നെ ശക്തമായ ആസക്തി ഉളവാക്കും.
തമാശയ്ക്കുവേണ്ടി തുടങ്ങുക, സുഹൃത്തുക്കളുടെ നിര്‍ബന്ധം, അനുകരണം, എന്താണെന്നറിയാനുള്ള ആകാംക്ഷ തുടങ്ങിയ സാഹചര്യങ്ങള്‍ മയക്കുമരുന്നിന്റെ ഉപയോഗത്തിലെത്തിച്ചേരാം. കഞ്ചാവും അതില്‍നിന്നുണ്ടാകുന്ന ഹാഷിഷ്, കഞ്ചാവ് ഓയില്‍ എന്നിവയും
കറുപ്പും അതിന്റെ ഉപോത്പന്നങ്ങളായ ഹെറോയിന്‍, ബ്രൗണ്‍ ഷുഗര്‍ എന്നിവയും
ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡയസിപ്പാം, പെത്തഡിന്‍, ബുപ്രിനോര്‍ഫിന്‍, പെന്റാസോസിന്‍ മുതലായ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
ലോകത്താകമാനം ഏകദേശം പതിനാല് ദശലക്ഷത്തോളം ആളുകള്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായാണ് കണക്ക്. വര്‍ധിച്ചുവരുന്ന ലഹരി മരുന്നുപയോഗം എയിഡ്‌സ്, ഹെപ്പറ്റൈറ്റിസ് എന്നിവ പടര്‍ന്നുപിടിക്കുന്നതിന് കാരണമാകുന്നു. പുരുഷന്മാരിലാണ് മയക്കുമരുന്നുപയോഗം കൂടുതലായി കണ്ടുവരുന്നതെങ്കിലും സ്ത്രീകളിലും അവയുടെ ഉപയോഗം വര്‍ധിച്ചുവരുന്നത് കടുത്ത ആശങ്കകള്‍ക്കിടയാക്കിയിരിക്കുകയാണ്.
പതിനഞ്ചു മുതല്‍ ഇരുപത്തിനാല് വരെയുള്ള പ്രായത്തിലാണ് പലരും മയക്കുമരുന്നുപയോഗം ആരംഭിക്കുന്നത്. വിദ്യാര്‍ഥികള്‍, കൂലിപ്പണിക്കാര്‍, ഡ്രൈവര്‍മാര്‍, ലൈംഗിക തൊഴിലാളികള്‍, പ്രഫഷണല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരില്‍ മയക്കുമരുന്നുപയോഗം കണ്ടുവരാറുണ്ട്. എന്നാല്‍ തൊഴില്‍രഹിതരുടെയിടയില്‍ പകുതിയോളം പേരും ലഹരിയുടെ പിടിയിലമര്‍ന്നിരിക്കുകയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.
ഉന്മാദരോഗങ്ങള്‍, വിഷാദരോഗം, ഉല്‍ക്കണ്ഠാരോഗങ്ങള്‍, മതിവിഭ്രമം തുടങ്ങിയ മാനസിക രോഗങ്ങള്‍ ബാധിച്ചവര്‍ക്കിടയില്‍ മദ്യപാനം, മയക്കുമരുന്നുപയോഗം എന്നിവ കൂടുതലായി കണ്ടുവരുന്നു. മയക്കുമരുന്നിന് അടിമയായവര്‍ക്കു താഴെപ്പറയുന്ന മാനസികപ്രശ്‌നങ്ങള്‍ കാണാം-
അമിതമായി ദുഖം/സന്തോഷം എന്നിവ താല്‍ക്കാലികമായി അനുഭവപ്പെടുന്നു. വൈകാരികമായ വെപ്രാളം, വിവിധ വികാരങ്ങളുടെ താല്‍ക്കാലിക ഉത്തേജനം, മയക്കം, ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ്
പിച്ചുംപേയും പറയല്‍, മിഥ്യാബോധം, വിഭ്രാന്തി.
ഇനി പറയുന്ന ശാരീരിക പ്രശ്‌നങ്ങളും ഉണ്ടായേക്കാം- ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, മലബന്ധം, ശ്വാസതടസം, ഹൃദയമിടിപ്പ് കുറയുക, രക്തസമ്മര്‍ദ്ദം കുറഞ്ഞു പോകുക, ചൊറിച്ചില്‍
ലൈംഗികശേഷിക്കുറവ്, ബോധക്ഷയം, അപസ്മാരം.