വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ സൊമാറ്റോ തൊഴിലാളികള്‍ സമരത്തില്‍

Breaking Kerala

കോട്ടയം : വേതന വര്‍ദ്ധന അടക്കം പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാനത്ത് ഒമ്ബത് ജില്ലകളില്‍ സൊമാറ്റോ തൊഴിലാളികള്‍ സമരത്തില്‍.18 മണിക്കൂര്‍ സൊമാറ്റോ റൈഡര്‍മാര്‍ പണിമുടക്കും. രാവിലെ ആറിന് തുടങ്ങിയ സമരം രാത്രി 12 വരെ തുടരും. ആലപ്പുഴ, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് സമരം.

സൊമാറ്റോ ആപ്പ് ഓഫാക്കിയാണ് സമരം. ജില്ലാ ലേബര്‍ ഓഫീസറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ കോട്ടയം ഏറ്റുമാനൂര്‍, സംക്രാന്തി സോണുകളില്‍ തൊഴിലാളികള്‍ തിരുനക്കരയില്‍ ഒത്തു ചേര്‍ന്നു. ഉപഭോക്താവിന് എത്തിച്ച്‌ നല്‍കാന്‍ കിലോമീറ്ററിന് 6 രൂപ നിരക്കാണ് റൈഡര്‍ക്ക് നല്‍കുന്നത്.

ഇത് 10 രൂപയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സ്ഥിരമായി ജോലി ചെയ്യുന്ന റൈഡര്‍മാര്‍ക്ക് 30 മിനിറ്റ് ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനുമുള്ള ഇടവേളകള്‍ അനുവദിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളില്‍ തിങ്കളാഴ്ച്ചയാണ് സമരം.

Leave a Reply

Your email address will not be published. Required fields are marked *