പാലക്കാട്: വയനാട്ടിലെ ഉരുൾപൊട്ടലിൽ പ്രയാസം അനുഭവിക്കുന്ന മുഴുവൻ വിദ്യാർഥികളുടെയും പഠനച്ചെലവ് യൂത്ത്കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തിരുന്നു. അതിന്റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ പഠനത്തിന് ആവശ്യമായ നോട്ടുപുസ്തകങ്ങൾ ശേഖരിക്കുന്ന പ്രവർത്തനത്തിന് തുടക്കമായി. ജില്ലയുടെ മുഴുവൻ പ്രദേശങ്ങളിൽ നിന്നും ശേഖരിക്കപ്പെടുന്ന നോട്ടുപുസ്തകങ്ങൾ സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. ജില്ലയിലും മഴക്കെടുതിയും മറ്റും രൂക്ഷമായിരുന്ന പ്രദേശങ്ങളിൽ യൂത്ത്കോൺഗ്രസ് സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നും മുഴുവൻ പ്രദേശങ്ങളിലും ജില്ലാ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ തന്നെ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് പറഞ്ഞു.
പഠിപ്പ് മുടങ്ങില്ല; വയനാട് ജനതയ്ക്കായി കൈകോർത്ത് യൂത്ത് കോൺഗ്രസ്
