കായംകുളം: കായംകുളത്ത് ഭിന്നശേഷിക്കാരൻ ആയ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി. എഐസിസി അംഗം ജോൺസൺ എബ്രഹാം ആണ് പരാതിനൽകിയത്.
അജിമോൻ കണ്ടല്ലൂരിന് മർദ്ദനമേറ്റ സംഭവം ചൂണ്ടിക്കാട്ടി 19 നാണ് ജോൺസൺ പരാതി നൽകിയത്. സംഭവത്തിൽ കായംകുളം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി
