കുളിക്കുന്നതിനിടെ ഡാമിലെ ഷട്ടറിൽ കാൽ കുടുങ്ങി; യുവാവിനു ദാരുണാന്ത്യം

Breaking Kerala

ഇടുക്കി: ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ ഷട്ടറിൽ കാൽ കുടുങ്ങിയ യുവാവ് മുങ്ങി മരിച്ചു. വണ്ണപ്പുറം ഒടിയപാറ ചെക്ക് ഡാമിലാണ് അപകടം ഉണ്ടായത്. ഒടിയപാറ സ്വദേശി ഹരികൃഷ്ണൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.

ഡാമിൽ കുളിക്കാനിറങ്ങിയ നാലംഗസംഘത്തിൽ ഒരാളാണ് മരിച്ചത്. സംഘത്തിലെ മറ്റൊരു യുവാവും അപകടത്തിൽപ്പെട്ടു. യുവാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പാറക്കെട്ടിൽ തലയിടിച്ച് പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *