തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. ഐ ഗ്രൂപ്പിൽനിന്ന് അഡ്വ. അബിൻ വർക്കിയാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. രാഹുൽ 221986 വോട്ടുകൾ നേടിയപ്പോൾ അബിൻ 168588 വോട്ടുകളാണ് നേടാൻ സാധിച്ചത്. ഫലം വന്നതിന് പിന്നാലെ സംഘടനയെ കൂടുതൽ മികവോടെ നയിക്കുമെന്ന് രാഹുൽ പറഞ്ഞു.
അതേസമയം നേതൃത്വങ്ങളെ ഞെട്ടിച്ച് ഇരുവർക്കും വെല്ലുവിളി ഉയർത്തി സ്വന്തം ഗ്രൂപ്പിൽനിന്ന് സ്ഥാനാർഥികൾ രംഗത്തുവന്നത് ഇത്തവണ തെരഞ്ഞെടുപ്പിനെ കൂടുതൽ സങ്കീർണമാക്കി. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മൂന്നു വനിതകൾ ഉൾപ്പെടെ 14 പേരാണ് നാമനിർദേശ പത്രിക നൽകിയത്.