ആലപ്പുഴ:യൂത്ത് കോൺഗ്രസ് വനിതാ ഭാരവാഹിയുടെ പേരിൽ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതായി പരാതി.
സംഭവത്തെ തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് മീനു പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മീനു സജീവന്റെ പേരിലാണ് വ്യാജ അശ്ലീല വീഡിയോ പ്രചരിക്കുന്നത്. വിദേശ നമ്പറിൽ നിന്ന് മീനുവിന്റെ സുഹൃത്തുക്കൾക്ക് വീഡിയോ അയച്ചതായി പരാതിയിൽ പറയുന്നു.
ആലപ്പുഴ വള്ളികുന്നം സ്വദേശിയുടെ പേരിലുള്ള വിദേശ നമ്പറാണിത്. മീനുവും വള്ളികുന്നു സ്വദേശിയാണ്.
യൂത്ത് കോൺഗ്രസ് വനിതാ ഭാരവാഹിയുടെ പേരിൽ വ്യാജ അശ്ലീല വീഡിയോ
