യൂത്ത്കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Breaking Kerala

തിരുവനന്തപുരം: യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സന്ദീപിന്‍റെ വീട്ടിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. ഇതോടെ പ്രവര്‍ത്തകരെ പോലീസ് ഓടിച്ചിട്ട് അടിച്ചു. ഇവിടെ നിന്നും പിരിഞ്ഞുപോകാൻ പ്രവര്‍ത്തകര്‍ തയാറായിട്ടില്ല.

അതേസമയം, മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്കോര്‍ട്ട് പോലീസുകാര്‍ക്കും കൂടുതല്‍ സുരക്ഷനല്‍കാൻ തീരുമാനിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ അക്രമണ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

മുഖ്യമന്ത്രിയുടെ നാല് സുരക്ഷാഉദ്യോഗസ്ഥരാണ് ആലപ്പുഴയില്‍ വച്ച്‌ കരിങ്കൊടി കാണിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത്. ഇവര്‍ക്കെതിരെ ആക്രമണസാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് സുരക്ഷഏര്‍പ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *