വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, മുഖ്യമന്ത്രിക്ക് 515 രൂപയും കഴിക്കാൻ അണ്ടിപരിപ്പും പാഴ്സൽ അയച്ചു

Breaking Kerala

തൃശൂർ: വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ്. പേരാവൂർ നിയോജക മണ്ഡലത്തിലെ ഇരട്ടി കിളിയന്തറ സ്വദേശിയായ കർഷകൻ 4 ലക്ഷം രൂപ സഹകരണ ബാങ്കിൽ കട ബാധ്യത വന്നപ്പോൾ നവകേരള സദസിൽ പരാതി നൽകിയിരുന്നു.
515 രൂപ കുറച്ച് ബാക്കി പൈസ തിരിച്ച് അടക്കണം എന്നതായിരുന്നു കൊടുത്ത പരാതിക്ക് ബാങ്ക് നൽകിയ മറുപടി. ഈ സംഭവമാണ് പ്രതിഷേധത്തിന് ആധാരം.
നവകേരള സദസിൽ നൽകിയ പരാതിക്ക് പരിഹാരമായി കിട്ടിയ 515 രൂപയും അതിനൊപ്പം ഫ്രീയായി അണ്ടിപരിപ്പും മുഖ്യമന്ത്രിക്ക് പാഴ്സൽ അയച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ്.സാധാരണക്കാരനായ ഒരാൾ പണിക്ക് പോയാൽ അതിൽ കൂടുതൽ പൈസ കിട്ടുമെന്നിരിക്കേ നവ കേരള സദസിൽ പറഞ്ഞ വാഗ്ദാനങ്ങളിൽ നിന്നും മുഖ്യമന്ത്രി പിന്നോട്ട് പോയതിന്റെ ഉദാഹരണമാണിതെന്ന് പറഞ്ഞുകൊണ്ടാണ് യൂത്ത് കോൺഗ്രസ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പറയുന്നത്.
തൃശൂരിലെ വലപ്പാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആണ് വ്യത്യസ്തമായ സമരം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *